Mahhi Vij seeks help from Mumbai police
മുംബയ്: കാറില്‍ സഞ്ചരിക്കുമ്പോള്‍ ദുരനുഭവം നേരിട്ടതായി അറിയിച്ച് നടി മാഹി വിജ്. അപരിചിതന് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചിട്ടുള്ള നടിയാണ് മാഹി വിജ്. തന്റെ മകള്‍ക്കൊപ്പം മുംബൈയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടായ ദുരനുഭവമാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അപരിചിതനായ ഒരു വ്യക്തി തന്റെ വണ്ടിയില്‍ വണ്ടികൊണ്ടിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കിയതായുമാണ് നടി അറിയിച്ചത്. തന്നോട് മോശമായി പെരുമാറിയ ഇയാളെ കണ്ടുപിടിക്കാന്‍ പൊലീസ് സഹായിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Keywords: Actress Mahhi Vij, Mumbai police, Tweet
COMMENTS