Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആരോപണങ്ങള്‍ തള്ളി സീനിയര്‍ അഭിഭാഷകന് ബി.രാമന് പിള്ള. ഇതുസംബന്ധിച്ച് രാമന് പിള്ള ബാര്‍ കൗണ്‍സിലിന് മറുപടി നല്കി.
നടി ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവനും തള്ളിയ രാമന് പിള്ള അഡ്വക്കേറ്റ്സ് ആക്ടിലെ 35-ാം വകുപ്പിന് വിരുദ്ധമായി താനൊന്നുംതന്നെ ചെയ്തിട്ടില്ലെന്നും വിശദീകരിച്ചു.
ബാര്‍ കൗണ്‍സില്‍ ഈ മറുപടി നടിക്ക് അയച്ചുകൊടുത്തു. കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ തെളിവു സഹിതം നല്‍കണമെന്ന് നടിയെ ബാര്‍ കൗണ്‍സില്‍ അറിയിച്ചു.
കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയും മറ്റ് അഭിഭാഷകരായ ഫിലിഫ് ടി തോമസ്, സുജേഷ് മോഹന്‍ എന്നിവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നത്.
COMMENTS