Actress attacked case actress in high court
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ഇരയായ നടി ഹൈക്കോടതിയില്‍. കേസിന്റെ തുടരന്വേഷണം അട്ടിമറിക്കാന്‍ ഭരണമുന്നണിയും പ്രതിയായ ദിലീപും തമ്മില്‍ ബന്ധപ്പെട്ട് ശ്രമിച്ചിട്ടുണ്ടെന്നും നടി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ വിഷയത്തില്‍ വിചാരണ കോടതി ജഡ്ജിയുടെ ഇടപെടല്‍ സംശയാസ്പദമാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കരുതെന്നും നടി ആവശ്യപ്പെട്ടു.
കേസിന്റെ തുടക്കം നീതിപൂര്വമായിരുന്നെന്നും പിന്നീട് ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്നും നടി ആരോപിച്ചു. മുഴുവന്‍ തെളിവുകളും അന്വേഷിക്കാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകര്‍ക്ക് സര്‍ക്കാരുമായി അടുത്ത ബന്ധമാണുള്ളതെന്നും നടി ആരോപിക്കുന്നു.
കേസന്വേണത്തിന്മേലുള്ള സര്‍ക്കാരിന്റെ ഈ നിലപാട് അങ്ങേയറ്റം വേദനിപ്പിക്കുന്നുയെന്നും നടി പറയുന്നു. ആക്രമിക്കപ്പെട്ട നടി തന്നെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത് വന്‍ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.
Keywords: High court, Actress, Case, Police
COMMENTS