Anticipatory bail
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയില്‍. സിനിമയില്‍ അവസരം തേടിയെത്തിയ നടി ഇപ്പോള്‍ തന്നെ ബ്ലാക്മെയില്‍ ചെയ്യുകയാണെന്നും നടിയുമായുള്ള ചാറ്റുകളും ചിത്രങ്ങളും പൊലീസിന് നല്കാന് തയ്യാറാണെന്നും വിജയ് ബാബു ഹര്‍ജിയില്‍ പറയുന്നു.
അതേസമയം ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും നിലവില്‍ ഇയാള്‍ ദുബായിലാണെന്നും ഈ മാസം 24 നാണ് പോയതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്നു തന്നെ പരിഗണിക്കുമെന്നാണ് സൂചന.
Keywords: High court, Vijay Babu, Anticipatory bail
COMMENTS