Thanjavur chariot accident
ചെന്നൈ: തമിഴ്നാട്ടില്‍ രഥ ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി പതിനൊന്നു പേര് മരിച്ചു. നാലുപേരുടെ നില ഗുരുതരം. തമിഴ്നാട്ടില്‍ തഞ്ചാവൂരിനു സമീപമാണ് ദുരന്തമുണ്ടായത്.
രഥം തിരിക്കുന്നതിനിടെ ഹൈടെന്‍ഷന്‍ ലൈനിലില്‍ തട്ടിയതാണ് അപകടത്തിനു കാരണമായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
വൈദ്യുതാഘാതമേറ്റ് രഥം പൂര്‍ണമായും തകര്‍ന്നു. പത്തുപേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
ദുരന്തത്തില്‍ അനുശോചനം അറിയിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
Keywords: Thanjavur, Chariot accident, 11 people died
COMMENTS