Terrorists attack in Jammu Kasmir
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യാപക ഭീകരാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ സൈനികര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണമുണ്ടായി. ഒരു സൈനികന് വീരമൃത്യു വരിച്ചു, നാലുപേര്‍ക്ക് പരിക്കേറ്റു. നാലു ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ചദ്ദ ക്യാമ്പിനു സമീപം രാവിലെ ജോലിക്കു കയറാന്‍ പോകുകയായിരുന്ന സി.ഐ.എസ്.എഫ് സൈനികരുടെ ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. 15 പേരാണ് ബസിലുണ്ടായിരുന്നത്.
ആക്രമണത്തിനുശേഷം ഭീകരര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും സൈന്യം തിരച്ചില്‍ തുടരുകയാണ്. വരുന്ന ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു കശ്മീര്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Keywords: Jammu Kasmir, Terrorists attack, PM visit
COMMENTS