Plus two valuvation
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം മൂന്നാം ദിവസമായ ഇന്നും ബഹിഷ്കരിച്ച് അധ്യാപകര്‍. ഉത്തരസൂചികയിലെ അപാകതകള്‍ മാറ്റാതെ മൂല്യനിര്‍ണയത്തിന് ക്യാമ്പുകളില്‍ എത്തില്ലെന്ന കടുത്ത നിലപാടിലാണ് അധ്യാപകര്‍.
അതേസമയം പ്രതിഷേധം നടത്തുന്ന അധ്യാപകര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അധ്യാപകര്‍ നത്തുന്നത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറും ഇറക്കിയിരുന്നു.
അതോടൊപ്പം പുതിയ ഉത്തരസൂചിക ഉണ്ടാക്കി പ്രശ്നം പരിഹരിക്കാനുള്ള നീക്കം വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: Plus two valuvation, Chemistry, Camp, Teachers
COMMENTS