Supreme court notice
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമത്തിനെതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി.
ഗവര്‍ണര്‍ക്കു പുറമെ സംസ്ഥാന സര്‍ക്കാര്‍, സര്‍വകലാശാല, വി.സി എന്നിവര്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. നേരത്തെ ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം നടത്തിയതെന്നുകാട്ടി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
Keywords: Supreme court, Kannur university VC appointment, Governor
COMMENTS