Subodh Jain about stoning
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സാമൂഹിക ആഘാത പഠനത്തിന് കല്ലിടല്‍ നിര്‍ബന്ധമല്ലെന്നും ജിപിഎസ് അലൈന്മെന്റ് മതിയാകുമെന്നും മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്. ജി.പി.എസ് ഉപയോഗിച്ച് പ്രദേശങ്ങള്‍ മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവില്‍ സില്‍വര്‍ ലൈന്‍ ഫീഡര്‍ ലൈനായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിലേക്കുള്ള പദ്ധതിയാണിതെന്നും ഇതിനുവേണ്ടിയുള്ള വായ്പ തിരിച്ചടയ്ക്കാന്‍ കഴിവുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സില്‍വര്‍ ലൈനിനു പകരം പാതയിരട്ടിപ്പിക്കലും റെയില്‍വേ വികസനവുമാണ് വേണ്ടതെന്ന് ആര്.വി.ജി മേനോന് പറഞ്ഞു.. സംവാദത്തില്‍ സില്‍വര്‍ ലൈനിനെ അനുകൂലിക്കാത്ത ഏക അംഗമാണ് ആര്.വി.ജി മേനോന്.
Keywords: Silverline, Stoning, RVG Menon, Subodh jain
COMMENTS