Subair, a resident of Elappully, was hacked to death by unknown gang. The incident took place at around 1.30 pm
പാലക്കാട് :എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തനായ കുത്തിയതോട് സ്വദേശി സുബൈറിനെ വെട്ടിക്കൊന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു സുബൈര്‍.
പിതാവിനൊപ്പം പോകവേ പാലക്കാട് കസബ പൊലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടു കാറുകളിലെത്തിയ അജ്ഞാതസംഘം എതിര്‍വശത്തു നിന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ബൈക്കിന്ന്റെ പിന്നിലിരുന്ന പിതാവ് ദൂരോയ്ക്കു തെറിച്ചുവീണു.
ഗുരുതരമായി വെട്ടേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
നേരത്തെയുള്ള ഒരു കേസിന്റെ പ്രതികാരമായി ആര്‍എസ്എസ് പ്രവര്ക്കത്തകരാണ് കൊലപാതകം നടത്തിയതെന്ന് എസ് ഡി പി ഐ ആരോപിക്കുന്നു. രാഷ്ട്രീയ വൈരമാണോ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാര്‍ കൊണ്ടാണ് സുബൈറിനെ ഇടിച്ചുവീഴ്ത്തിയതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സഞ്ജിത്തിന്റെ ഇയോണ്‍ കാര്‍ സ്ഥലത്ത് ഉപേക്ഷിച്ചുപോയതുതന്നെ ആ കൊലപാകത്തിന് പകരം വീട്ടിയെന്ന നിലയിലാണെന്നും അതിനാലാണ് ഇത് രാഷ്ട്രീയ കൊലപാതകമെന്ന് പറയുന്നതെന്നും എസ് ഡി പി ഐ നേതൃത്വം പറയുന്നു.
മുഖുംമൂടി ധരിച്ചെത്തിയ നാലു പ്രതികള്‍ പാലക്കാട് അതിര്‍ത്തി വഴി തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസിന് സൂചന ലഭിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൊലപാതക ശേഷം പ്രതികള്‍ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് കടന്നതെന്നു പൊലീസ് സംശയിക്കുന്നു.
ഇപ്പോഴത്തെ കൊലപാതകത്തിന്റെ പേരില്‍ ഇനി അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് ഡിജിപി അനില്‍ കാന്ത് നിര്‍ദ്ദേശം നല്കി.
Summary: Subair, a resident of Elappully, was hacked to death by unknown gang. The incident took place at around 1.30 pm. Subair was the Elappully area president of the Popular Front.
COMMENTS