Solar case - MLA hostel raid
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം പരിശോധന നടത്തി. ഹൈബി ഈഡന് എം.പി, അടൂര്‍ പ്രകാശ് എന്നിവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ സംഘം ഇരയോടൊപ്പം പരിശോധന നടത്തി.
എം.എല്‍.എ ഹോസ്റ്റലില്‍ ഹൈബി ഈഡന് താമസിച്ചിരുന്ന നിള 33, 34 എന്നീ മുറികളിലാണ് സംഘം പരിശോധന നടത്തിയത്. അടൂര്‍ പ്രകാശ് താമസിച്ചിരുന്ന ആലപ്പുഴ ഗസ്റ്റ് ഹൗസിലും സംഘം പരിശോധന നടത്തി.
2021 ജനുവരിയിലാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി അനില്‍ കുമാര്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസ്.
Keywords: Solar case, Raid, CBI
COMMENTS