Silcerline protest
തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെ വീണ്ടും കെ.റെയില്‍ സര്‍വേ ആരംഭിച്ചു. തിരുവനന്തപുരം മുരിക്കുംപുഴ കരിച്ചാറയില്‍ കല്ലിടാനായി അധികൃതര്‍ എത്തിയത് സംഘര്‍ഷത്തിനിടയാക്കി. നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങിയ സംഘവും പൊലീസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പൊലീസുകാര്‍ ജനങ്ങളെ ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി. നേരത്തെയും ഇവിടെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവച്ചിരുന്നു.
Keywords: K.Rail, Thiruvananthapuram, Police
COMMENTS