കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു

Senior Congress leader and former governor K. Sankaranarayanan (89) passed away. He died at his home in Palakkad due to old age-related difficulties


സ്വന്തം ലേഖകന്‍

പാലക്കാട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ കെ. ശങ്കരനാരായണന്‍ (89) അന്തരിച്ചു. പാലക്കാട്ടെ വീട്ടില്‍ വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ക്കൊടുവിലായിരുന്നു അന്ത്യം. 

കുറച്ചു നാളായി വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പരേതയായ രാധയാണ് ഭാര്യ. മകള്‍: അനുപമ. മരുമകന്‍: അജിത് ഭാസ്‌കര്‍.

ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്. എ.കെ. ആന്റണി, കെ. കരുണാകരന്‍ എന്നിവരുടെ  മന്ത്രിസഭകളില്‍ അംഗമായിരുന്നു.

1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി  ജനിച്ചു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായിരുന്ന സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷനിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഷൊര്‍ണൂര്‍ സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയത്തില്‍ തുടക്കം കുറിക്കുന്നത്. പിന്നീട്  പട്ടാമ്പി നിയോജകമണ്ഡലം സെക്രട്ടറിയും പാലക്കാട് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി.1964ല്‍ ശങ്കരനാരായണന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് പദവിയിലെത്തി. 1968ല്‍, മുപ്പത്താറാം വയസ്സില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. 

കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പം നിന്നു. അശോക് മേത്ത പ്രസിഡന്റായിരുന്ന കാലത്ത് കാമരാജ്, അതുല്യഘോഷ്, എസ്.കെ.പാട്ടീല്‍ എന്നിവരോടൊപ്പം സംഘടനാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗമായി. അടിയന്തരാവസ്ഥ കാലത്തു സംഘടനാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ദിരാഗാന്ധിയുടെ നയങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റിലായി. പൂജപ്പുര ജയിലില്‍ അടയ്ക്കപ്പെട്ടു. മാപ്പെഴുതിക്കൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കാമരാജിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ജയിലില്‍ നിന്നാണ് ശങ്കരനാരായണന്‍ പോയത്.

ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോണ്‍ഗ്രസ് 1976-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിച്ചു. 1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ നിന്ന് ജയിച്ച് കെ കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി വകുപ്പു മന്ത്രിയായി. 16 ദിവസം മാത്രമാണ് അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടര്‍ന്നത്. രാജന്‍ കേസിനെ തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭ രാജിയ്ക്കുകയായിരുന്നു. പിന്നീട് വന്ന എ.കെ.ആന്റണി മന്ത്രിസഭയിലും കൃഷിമന്ത്രിയായി. 

2001ല്‍ പാലക്കാടുനിന്ന് ജയിച്ച് എ.കെ. ആന്റണി മന്ത്രിസഭയില്‍ ധനകാര്യ, എക്‌സൈസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.

16 വര്‍ഷം യുഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിച്ചു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു. ഗോവ, അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളുടെ അധിക ചുമതലയും വഹിച്ചു.

Summary: Senior Congress leader and former governor K. Sankaranarayanan (89) passed away.
He died at his home in Palakkad due to old age-related difficulties.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു
കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു
Senior Congress leader and former governor K. Sankaranarayanan (89) passed away. He died at his home in Palakkad due to old age-related difficulties
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjg_lwedr9EVgJ7jM9l2-27vr0MY-jlgBojxmaOcRmJ-TIodWjCnQVvdrXHIjjx25k3jvdZMeHrZUJR0Fr1maHXSGaghq0otRy3Hx_uTCZDLll4RibMJvNYjNLbYZPxKKPw6H7ogS6Wk5ogjhehAHlNkbNoua2_jZa0Xmwt6KVyOqDZ1hul-qOYB3QpeQ/s320/K%20sanjaranarayanan%20Former%20Governor.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjg_lwedr9EVgJ7jM9l2-27vr0MY-jlgBojxmaOcRmJ-TIodWjCnQVvdrXHIjjx25k3jvdZMeHrZUJR0Fr1maHXSGaghq0otRy3Hx_uTCZDLll4RibMJvNYjNLbYZPxKKPw6H7ogS6Wk5ogjhehAHlNkbNoua2_jZa0Xmwt6KVyOqDZ1hul-qOYB3QpeQ/s72-c/K%20sanjaranarayanan%20Former%20Governor.jpg
www.vyganews.com
https://www.vyganews.com/2022/04/senior-congress-leader-and-former.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/04/senior-congress-leader-and-former.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy