Pan masala issue
മുംബയ്: പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ആരാധകരോട് ക്ഷമ ചോദിച്ച് നടന് അക്ഷയ് കുമാര്‍. കുറച്ചു ദിവസം മുന്‍പ് ഇറങ്ങിയ പരസ്യത്തില്‍ അക്ഷയ് കുമാറിനു പുറമെ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്, അജയ് ദേവ്ഗണ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ഇതില്‍ പുകയില ഉപയോഗിക്കുന്നതിനെതിരെ സംസാരിച്ചിരുന്ന അക്ഷയ്കുമാര്‍ അഭിനയിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് താരം ക്ഷമാപണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ക്ഷമാപണം നടത്തിയത്.
എല്ലാവരോടും ക്ഷമ ചോദിക്കുന്നുയെന്നും ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ഇതില്‍ നിന്നും ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കരാര്‍ തീരുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്തേക്കാമെന്നും ഇനിയും ഇത്തരം പരസ്യങ്ങളില്‍ അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Actor Akshay Kumar, Pan masala, Advertisement
COMMENTS