P. Sasi Chief minister's political secretary
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെയും എല്‍.ഡി.എഫ് കണ്‍വീനറായി മുന്‍മന്ത്രി ഇ.പി ജയരാജനെയും തിരഞ്ഞെടുത്തു. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന് ദേശാഭിമാനിയുടെ ചീഫ് എഡിറ്ററാകും.
പി.ശശി രണ്ടാമത്തെ തവണയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകുന്നത്. നേരത്തെ ഇ.കെ നായനാര്‍ മന്ത്രിസഭയിലും പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു.
എ.വിജയരാഘവന് പി.ബി അംഗമായതോടെയാണ് ഇ.പി ജയരാജന് എല്‍.ഡി.എഫ് കണ്‍വീനറാകുന്നത്. കൈരളി ചാനലിന്റെ ചുമതല കോടിയേരി ബാലകൃഷ്ണനും ഇ.എം.എസ് അക്കാദമിയുടെ ചുമതല രാമചന്ദ്രന് പിള്ളയ്ക്കുമാണ്.
ഇതോടെ പാര്‍ട്ടി, മുന്നണി, ഭരണം എന്നിവയെല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള നേതാക്കളുടെ കൈകളിലായിരിക്കുകയാണെന്നതും ശ്രദ്ധേയമാണ്.
Keywords: P .Sasi, CM, Political secretary
COMMENTS