Operation P hunt
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പതിന് 14 പേര് അറസ്റ്റില്‍. ഇതുമായി ബന്ധപ്പെട്ട് പൊലീസ് 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, പെന്‍ഡ്രൈവുകള്‍ എന്നിവയടക്കം 267 ഉകരണങ്ങളും പിടിച്ചെടുത്തു.
ഞായറാഴ്ച മുതല്‍ പൊലീസ് ഓപ്പറേഷന് പി ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് ഐ.ടി വിദഗ്ദ്ധരടക്കമുള്ളവര്‍ അറസ്റ്റിലായത്. ഇവര്‍ സംസ്ഥാനവ്യാപകമായി അഞ്ചിനും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളാണ് പ്രചരിപ്പിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Operation P hunt, Children, 14 arrested, Police
COMMENTS