Hema commission report
ന്യൂഡല്‍ഹി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മീഷന്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതായിരുന്നെന്നും കമ്മീഷന് വ്യക്തമാക്കി.
ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖാ ശര്‍മ്മയാണ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പരാതിക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്.
റിപ്പോര്‍ട്ട് വച്ചു താമസിപ്പിച്ചത് ഗുരുതരവീഴ്ചയാണെന്ന് വ്യക്തമാക്കിയ രേഖാ ശര്‍മ്മ മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ദേശീയ വനിതാ കമ്മീഷന് നേരിട്ട് അന്വേഷിക്കുമെന്നും വ്യക്തമാക്കി.
Keywords: National women commission, Hema commission report, Delay
COMMENTS