Mathew Kuzhalnadan MLA
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം അര്‍ബന്‍ ബാങ്ക് ജപ്തിചെയ്ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്നാടന് എം.എല്‍.എ. ഇതു സംബന്ധിച്ച് അദ്ദേഹം ബാങ്കിന് കത്ത് നല്കി. മുതലും പലിശയുമടക്കം ബാങ്കില്‍ അടയ്ക്കേണ്ട മുഴുവന്‍ തുകയുടെയും വിവരങ്ങള്‍ ഉടന്‍ അറിയിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഹൃദ്രോഗിയായ അജേഷ് കുമാറും ഭാര്യയും ചികിത്സാസംബന്ധമായി ആശുപത്രിയിലായിരിക്കെ കുട്ടികള്‍ മാത്രമുള്ള വീട് ബാങ്കുകാര് ജപ്തിചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ എം.എല്‍.എ ബാങ്കിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു.
Keywords: Mathew Kuzhalnadan MLA, Ajesh Kumar, Financial responsibility
COMMENTS