കോഴിക്കോട് : മകളെ ചതിച്ചു കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നുവെന്നു കോടഞ്ചേരി മിശ്രവിവാഹത്തിലെ ജോസ്നയുടെ അച്ഛന് ജോസഫ്. ലവ് ജിഹാദാണ് നടന്ന...
കോഴിക്കോട് : മകളെ ചതിച്ചു കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നുവെന്നു കോടഞ്ചേരി മിശ്രവിവാഹത്തിലെ ജോസ്നയുടെ അച്ഛന് ജോസഫ്.
ലവ് ജിഹാദാണ് നടന്നതെന്ന് പറഞ്ഞിട്ടില്ല. മകളെ വീട്ടിലെത്തിച്ചു സാരിച്ചാല്‍ മാത്രമേ ലൗ ജിഹാദാണോ നടന്നതെന്ന് അറിയാനാവൂ എന്നും ജോസഫ് പറഞ്ഞു.
കോടതിയില്‍ എത്തുന്നതിനു മുന്‍പ് മകളുമായി സംസാരിക്കാന്‍ അവസരം തരാമെന്ന് ജോര്‍ജ് എം. തോമസ് പറഞ്ഞിരുന്നെങ്കിലും അതു നടന്നില്ലെന്നും ജോസഫ് പറഞ്ഞു.
കോടഞ്ചേരി സ്വദേശികളായ ഷെജിനും ജോസ്നയുംവിവാഹിതരായത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
വ്യത്യസ്ത മതത്തില്‍ പെട്ട ഇവരുടെ വിവാഹം ലൗ ജിഹാദ് ആണെന്ന് പ്രചരണം ഉണ്ടായിരുന്നു. ലൗ ജിഹാദിനെതിരേ ചില സംഘടനകള്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
മകളെ തട്ടിക്കൊണ്ടു പോയതാണെന്നു കാട്ടി ജോസ്നയുടെ പിതാവ് പൊലീസില്‍ പരാതിയും കൊടുത്തിരുന്നു.
തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതാണെന്നും കാണിച്ചു ജോസ്ന സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
കോടതിയിലും ഇവര്‍ ഈ നിലപാട് ആവര്‍ത്തിച്ചു. ലൗ ജിഹാദ് അല്ലെന്ന് ദമ്പതികള്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു.
Summary: Joseph, Josena, Kodancherry, mixed marriage, daughte, Love Jihad
COMMENTS