Issue in plus two valuation camps
തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ബഹിഷ്കരിച്ച് അധ്യാപകര്‍. സര്‍ക്കാര്‍ നല്കിയിക്കുന്ന ഉത്തര സൂചികയില്‍ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
14 ജില്ലകളിലെ അധ്യാകപരെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ച് മറ്റൊരു ഉത്തരസൂചിക നല്‍കിയെന്നതാണ് പരാതി. ഉത്തരസൂചികയില്‍ മാറ്റംവരുത്താതെ മൂല്യനിര്‍ണ്ണയം നടത്തില്ലെന്നാണ് അധ്യാപകരുടെ നിലപാട്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളാണ് ബഹിഷ്കരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ നല്കിയ ഉത്തരസൂചികയില്‍ അപാകതയില്ലെന്നും അധ്യാപകര്‍ സഹകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
Keywords: Plus two valuation camp, Kerala, Boycott
COMMENTS