Deepu murder case
കൊച്ചി: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിപിഎം പ്രവര്‍ത്തകരായ സൈനുദ്ദീന്‍, അബ്ദുള്‍ റഹ്മാന്, ബഷീര്‍, അനീസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം രാഷ്ട്രീയകാരണങ്ങളാലാണെന്നും സിപിഎമ്മിനെതിരെ ദീപു പ്രവര്‍ത്തിച്ചത് പ്രകോപനകാരണമായെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കിഴക്കമ്പലത്ത് വിളക്കണക്കല്‍ സമരത്തില്‍ പങ്കെടുത്തതിനെതുടര്ന്ന് ദീപു മര്‍ദ്ദനത്തിന് ഇരയാകുകയായിരുന്നു. തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
Keywords:Deepu murder case, Bail, Highcourt
COMMENTS