Covid cases increases in India
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വീണ്ടും കോവിഡ് തരംഗം ഉണ്ടാകുന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ദ്ധര്‍ ഇതുവരെ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2593 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 0.84 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 4.48 ആണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Keywords: Covid 19, Increase, Delhi, Double
COMMENTS