CITU is against minister K.Krishnankutty
തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ഐ.ടി.യു. കെ.എസ്.ഇ.ബിയിലെ നിലവിലെ പ്രശ്നം ചെയര്മാന് ചര്‍ച്ചചെയ്യുമെന്ന മന്ത്രിയുടെ നിലപാടിനെതിരെയാണ് സി.ഐ.ടി.യു രംഗത്തെത്തിയത്.
മന്ത്രിക്ക് വകുപ്പിനെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ ഇട്ടിട്ടുപോകണമെന്നും മുന്നണി മര്യാദകള്‍ പാലിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നുമാണ് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍ മന്ത്രിയെ വിമര്‍ശിച്ചത്.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് വൈദ്യുതി ഭവന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹവും നിരാഹാര സമരവും ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി മന്ത്രിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. വിഷയത്തില്‍ മന്ത്രി ഇടപെടണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
Keywords: CITU, Minister K.Krishnankutty, Strike
COMMENTS