Shiv Subrahmanyam asses away
മുംബൈ: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് സുബ്രഹ്മണ്യം അന്തരിച്ചു. മരണകാരണം വ്യക്തമല്ല. സംസ്കാരം തിങ്കളാഴ്ച രാവിലെ നടന്നു. രണ്ടു മാസം മുന്‍പ് അദ്ദേഹത്തിന്റെ മകന് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു.
ഏറെ ശ്രദ്ധിക്കപ്പെട്ട പരിന്ദ, 1942 എ ലവ് സ്റ്റോറി, ചമേലി എന്നിവ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങള്‍ക്ക് ശിവ് സുബ്രഹ്മണ്യം തിരക്കഥ ഒരുക്കിയിട്ടുണ്ട്. മീനാക്ഷി സുന്ദരേശ്വര്‍, നെയില്‍ പോളിഷ്, റോക്കി ഹാന്‍ഡ്സം, 2 സ്റ്റേറ്റ്സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Shiv Subrahmanyam, Bollywood actor, Script writer, Passes away
COMMENTS