AMMA is against actor Vijay Babu
കൊച്ചി: ബലാത്സംഗ കേസില്‍ വിജയ് ബാബുവിനോട് വിശദീകരണം തേടി താരസംഘടന `അമ്മ'. ഇതു സംബന്ധിച്ച തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരും.
അമ്മയുടെ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. ഇയാള്‍ക്കെതിരെ പീഡന പരാതി വന്നിട്ടും സിനിമാതാരങ്ങളൊന്നും പ്രതികരിക്കാത്തത് വലിയ വിവാദമായിരുന്നു. നടി റിമ കല്ലിംഗല്‍ മാത്രമാണ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്.
അതേസമയം വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനായി പൊലീസ് നടപടി തുടങ്ങി. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നീളുന്നത് കേസിനെ ബാധിക്കില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഇയാള്‍ സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നഇയാലുടെ നീക്കം നിരീക്ഷിച്ചശേഷം പാസ്പോര്‍ട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
Keywords: AMMA, Vijay Babu, Police
COMMENTS