AIIMS approval in Kerala
ന്യൂഡല്‍ഹി: കേരളത്തില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്കി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ ആവശ്യം കെ.മുരളീധരന് എം.പി ഉന്നയിച്ചിരുന്നു.
അദ്ദേഹത്തിന് നല്കിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച തത്വത്തിലുള്ള അംഗീകാരം ധനമന്ത്രാലയത്തിന് കൈമാറിയതായി അറിയിച്ചിരിക്കുന്നത്. കോഴിക്കോട്ട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്നാണ് കെ.മുരളീധരന് ആവശ്യപ്പെട്ടിരുന്നത്.
ഇതേ തുടര്‍ന്ന് ഇതു സംബന്ധിച്ച അനുകൂല സ്ഥലങ്ങള്‍ അറിയിക്കണമെന്ന് കേരളത്തിനെയും കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളാണ് നിലവില്‍ പരിഗണനയിലുള്ളത്.
Keywords: Central government, AIIMS, K.Muralidharan M.P
COMMENTS