Mask mandatory in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ പിഴ എത്ര രൂപയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് വീണ്ടും കോവിഡ് തരംഗം ഉണ്ടായ സാഹചര്യത്തിലാണ് നടപടി. അതേസമയം ഡല്‍ഹി, തമിഴ്നാട് ഉള്‍പ്പടെയുള്ള മറ്റു ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ഇന്ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുമുണ്ട്.
Keywords: Mask, Madatory, Kerala government
COMMENTS