Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിചാരണ കോടതി. ഈ മാസം 12 നാണ് കേസ് പരിഗണിക്കുന്നത്.
കേസിന്റെ തുടരന്വേഷണം രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിട്ടും കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് കോടതി നടപടി.
ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചുവെന്നും ഇത് ചോര്‍ന്നത് കോടതി ജീവനക്കാര്‍ വഴിയാണോയെന്നറിയാന് അവരെ ചോദ്യംചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളില്‍ വന്ന സാഹചര്യത്തിലാണ് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Keywords: Actress attacked case, Baiju Poulose, Court
COMMENTS