Actress attacked case
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീംകോടതിയില്‍. കേസില്‍ സുനി മാത്രമാണ് ഇനി ജയലിലുള്ളത്. മറ്റ് എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കേസ് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പള്‍സര്‍ സുനിയുടെ നീക്കം.
സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും എന്ന കാരണത്താലാണ് തനിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്നും എന്നാല്‍ കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ടിവരുമെന്നും, കേസ് നീണ്ടുപോകുമെന്നും അതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Supreme court, Pulsar Suni, Bail, Actress attacked case
COMMENTS