Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ സുഹൃത്ത് ഫാ.വിക്ടറിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍ നടന്നത്.
നേരത്തെ ദിലീപിന് ജാമ്യം ലഭിക്കാനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഫാ. വിക്ടറിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു.
ജാമ്യം ലഭിച്ചതിനുശേഷം ദിലീപ് ഫാ. വിക്ടറുമായി കൂടിക്കാഴ്ച നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു. അതേസമയം മേയ് 31 നകം ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Keywords: Actress attacked case, Father Victor, Crime branch
COMMENTS