Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ സഹോദരന് അനൂപ് ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യലിന് ഹാജരായി. ഉച്ചയ്ക്ക് ശേഷം ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ചോദ്യംചെയ്യലിനായി ഹാജരാകും.
കേസുമായി ബന്ധപ്പെട്ടുള്ള ശബ്ദരേഖ സംബന്ധിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. ശബ്ദരേഖയില്‍ നടി കാവ്യാ മാധവന്റെ പങ്കും പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ചും കേസിലെ സാക്ഷികളെ സ്വാധീനിച്ചതും അടക്കം ഇരുവരോടും അന്വേഷണസംഘം ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കേസിന്റെ തുടരന്വേഷണം മൂന്നു മാസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം വിധി പറയും.
Keywords: Actress attacked case, Dileep's brother, Police club
COMMENTS