Actress attacked case 2
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പലോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് വിചാരണ കോടതി. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഡിജിപി തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോടതി ഉദ്യോഗസ്ഥരെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ കോടതി വിളിച്ചു വരുത്തിയത്.
ഇതേതുടര്‍ന്ന് അദ്ദേഹം ഇന്ന് വിചാരണ കോടതിയിലെത്തി വിശദീകരണം നല്‍കിയിരുന്നു. തങ്ങളുടെ കയ്യില്‍ നിന്ന് അപേക്ഷ ചോര്ന്നിട്ടില്ലെന്നുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.
Keywords: Actress attacked case, Crime branch, Dileep, Court
COMMENTS