Actor Salim Ghouse passed away
മുംബൈ: നടന് സലീം ഖൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭരതന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം താഴ്വാരത്തിലൂടെ ശ്രദ്ധേയനായ നടനാണ് സലീം ഖൗസ്.
ചിത്രത്തില്‍ നായകനൊപ്പം നില്ക്കുന്ന അദ്ദേഹത്തിന്റെ രാഘവന് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭദ്രന് സംവിധാനം ചെയ്ത ഉടയോനാണ് അദ്ദേഹത്തിന്റെ അവസാന മലയാള ചിത്രം.
1978 ല്‍ സ്വര്‍ഗ നാരക് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റംകുറിച്ച സലീം ഖൗസ് പിന്നീട് ചക്ര, ദ്രോഹി, സോള്‍ജിയര്‍, ത്രികാല്‍, ഇന്ത്യന്‍ ചാണക്യ, തിരുട തിരുട തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു.
ഇതില്‍ മണിരത്നം സംവിധാനം ചെയ്ത തിരുട തിരുടയിലെ ടിടി വിക്രമെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സിനിമയ്ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
Keywords: Actor Salim Ghouse, Passed away, Heart attack
COMMENTS