Indrans to chalachithra academy
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന് ഇന്ദ്രന്‍സ്. ഇതു സംബന്ധിച്ച് അക്കാദമി ചെയര്മാമും സെക്രട്ടറിക്കും ഇന്ദ്രന് മെയില്‍ അയച്ചു. ചലച്ചിത്ര അക്കാദമിയില്‍ അംഗമാക്കിയതില്‍ ആദ്യമായി ഇന്ദ്രന്‍സ് നന്ദി അറിയിച്ചു.
എന്നാല്‍ താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ അണിയറ പ്രവര്‍ത്തകര്‍ ചലച്ചിത്ര അക്കാദമിയില്‍ അവാര്‍ഡിനായി അയയ്ക്കാന്‍ സാധ്യതയുണ്ടെന്നും അത്തരം സാഹചര്യത്തില്‍ താന്‍ ഭരണസമിതി അംഗമായിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ തന്നെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Indrans, Chalachithra academy, Mail, Membership
COMMENTS