Nepal seek India's help
നേപ്പാള്‍: റഷ്യന്‍ അധിനിവേശം നടക്കുന്ന യുക്രെയിനില്‍ കുടുങ്ങിയ പൗരന്മാരെ തിരികെ രാജ്യത്തെത്താന്‍ സഹായിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് നേപ്പാള്‍. നിലവില്‍ ഓപ്പറേഷന് ഗംഗ എന്ന പേരില്‍ ഇന്ത്യ നടത്തുന്ന രക്ഷാപ്രവര്‍ത്തനം കണ്ട് നേപ്പാള്‍ ഔദ്യോഗികമായി തന്നെ ഇന്ത്യയോട് അഭ്യര്‍ത്ഥന നടത്തുകയായിരുന്നു.
സഹായിക്കാമെന്ന് ഇന്ത്യ മറുപടി നല്‍കിയതായാണ് വിവരം. മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ യുക്രെയിനില്‍ നിന്ന് ഒഴിപ്പിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യ യു.എന്‍ രക്ഷാസമിതി യോഗത്തില്‍ അറിയിച്ചിരുന്നു.
യുക്രെയിന് അതിര്‍ത്തി കടക്കാന്‍ പാകിസ്ഥാന്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുമായി യാത്ര ചെയ്തുവെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
Keywords: Ukraine, Nepal, India, Help
COMMENTS