Toddler murder case
തിരുവനന്തപുരം: കൊച്ചിയില്‍ കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുത്തശ്ശി അറസ്റ്റില്‍. അങ്കമാലി സ്വദേശി സിപ്സിയെ തിരുവനന്തപുരം പൂന്തുറയില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ സിപ്സി പൂന്തുറയില്‍ വേഷം മാറി നടക്കുന്നതിനിടെ കസ്റ്റഡിയിലാകുകയായിരുന്നു. കുട്ടിയുടെ അച്ഛന് സജീവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
Keywords: Murder, Sipsy, Arrested, Thiruvananthapuram
COMMENTS