കൊല്ലം: കടയ്ക്കൽ ചിതറയിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പണിമുടക്കിന്റെ രണ്ടാം നാൾ ജോലിക്കെത്തിയ 15 അധ്യാപകരെ സിപിഎം പ്രവർത്തകർ ക്ലാസ് മുറിയി...
കൊല്ലം: കടയ്ക്കൽ ചിതറയിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പണിമുടക്കിന്റെ രണ്ടാം നാൾ ജോലിക്കെത്തിയ 15 അധ്യാപകരെ സിപിഎം പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു.
പിടിഎ പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ചിതറ പഞ്ചായത്ത് മുൻ അംഗവുമായ എസ്. ഷിബുലാലിന്റെ നേതൃത്വത്തിലാണ് പൂട്ടിയിട്ടതെന്ന് അധ്യാപകർ ആരോപിക്കുന്നു. ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ഷിബുലാൽ.
അധ്യാപകരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.
വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും സമരാനുകൂലികൾക്ക് അനുകൂലമായ നടപടിയാണ് സ്വീകരിച്ചതെന്നും പരാതിയുണ്ട്.
COMMENTS