land fraud case
കോയമ്പത്തൂര്‍: വഞ്ചന കേസില്‍ നടന് സുരേഷ് ഗോപിയുടെ അനുജന് സുനില്‍ ഗോപി അറസ്റ്റില്‍. കോടതി രജിസ്ട്രേഷന് അസാധുവാക്കിയ ഭൂമി വില്‍പ്പന നടത്തിയ സംഭവത്തിലാണ് സുനില്‍ ഗോപിയെ കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുനില്‍ ഗോപി, റീന, ശിവദാസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
സുനില്‍ ഗോപി ഭൂമി മറ്റൊരാളുടെ പേരിലാണെന്ന കാര്യം മറച്ചുവച്ച് മറിച്ചുവില്‍ക്കുകയും 97 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കേസായതോടെ രൂപ മറ്റ് രണ്ടു പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇതേതുടര്‍ന്ന് കോയമ്പത്തൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയുമായിരുന്നു.
Keywords: Land fraud case, Sunil Gopi, Arrest
COMMENTS