Supreme court is against minister's personal staff's pension scheme in kerala
ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുമാരുടെ പെന്ഷന് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.
ഡീസലിന് വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നതിനെതിരെയുള്ള കെ.എസ്.ആര്.ടി.സിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. ഈ രീതി രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ടു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്ഷന് നല്കാന് കഴിയുന്ന സംസ്ഥാനം എന്തിനാണ് ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോടതിയെ സമീപിക്കുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഈ വിഷയത്തിലുള്ള കോടതിയുടെ അതൃപ്തി അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
Keywords: Supreme court, Pension scheme, Minister's personal staff, KSRTC
COMMENTS