Silverline protest at parliament
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ യു.ഡി.എഫ് എം.പിമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തു. പുരുഷ പൊലീസുകാര്‍ കൈയേറ്റം ചെയ്തെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.
സുരക്ഷാ കാരണങ്ങളാല്‍ മാര്‍ച്ച് നടത്താനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും എം.പിമാര്‍ അത് വകവയ്ക്കാതെ പാര്‍ലമെന്റിലേക്ക് കടന്നത് ചെറിയ സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന് എം.പി പറഞ്ഞു.
Keywords: Silverline protest, Parliament, M.P, Police
COMMENTS