Silver line project
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിശദമായ റിപ്പോര്‍ട്ടിന് (ഡി.പി.ആര്) എത്രയും വേഗം അംഗീകാരം നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്ന് പ്രധാനമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിളിച്ചുവരുത്തി. പദ്ധതി സംബന്ധിച്ച് സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക ആഘാതം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ വ്യക്തമാകാനുണ്ടെന്നായിരുന്നു നേരത്തെ റെയിവേ മന്ത്രി ലോക്സഭയില്‍ പറഞ്ഞിരുന്നത്.
കേരളത്തില്‍ പദ്ധതിക്കെതിരെ ജനവികാരം ശക്തമായ സാഹചര്യത്തിലുള്ള പ്രധാനമന്ത്രി - മുഖ്യമന്ത്രി കൂടിക്കാഴ്ച ശ്രദ്ധേയമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വൈകുന്നേരം നാലുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: Silver line project, Prime minister, Chief minister, Meet
COMMENTS