Malayalee player S. Sreesanth retires from active cricket. Sreesanth tweeted that although he was not happy, he was announcing his retirement
സ്വന്തം ലേഖകന്‍
കൊച്ചി : മലയാളി താരം എസ്. ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വാതുവയ്പ്പ് വിവാദത്തെ തുടര്‍ന്ന് ഏഴു വര്‍ഷം നീണ്ട വിലക്കിനുശേഷം ഈ സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിരുന്നു.
ഈ ഐ പി എല്‍ സീസണില്‍ ശ്രീശാന്തിനെ ഒരു ടീമും ലേലത്തില്‍ എടുത്തിരുന്നില്ല. ഇതിലും താരം നിരാശനായിരുന്നു.
സന്തോഷമുള്ള കാര്യമല്ലെങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമെന്നു കണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. ഭാവി താരങ്ങള്‍ക്കായി വഴിമാറുകയാണെന്നും 39 കാരനായ ശ്രീശാന്ത് വ്യക്തമാക്കി.
നിലവില്‍ കേരള രഞ്ജി ടീം അംഗമായിരുന്നു. രാജ്കോട്ടില്‍ പരിശീലനത്തിനിടെ പരിക്കേറ്റ് നാട്ടിലേക്കു വരികയായിരുന്നു. പരിക്കുമാറി തിരിച്ചു ടീമിലെത്തുമെന്നു പറഞ്ഞതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ഈ സീസണിലെ ആദ്യ മത്സരത്തില്‍ മേഖാലയയുടെ രണ്ടു വിക്കറ്റ് ശ്രീശാന്ത് വീഴ്ത്തിയിരുന്നു.For the next generation of cricketers..I have chosen to end my first class cricket career. This decision is mine alone, and although I know this will not bring me happiness, it is the right and honorable action to take at this time in my life. I ve cherished every moment .❤️🏏🇮🇳
— Sreesanth (@sreesanth36) March 9, 2022
2002-2003 സീസണില്‍ ഗോവയ്ക്കെതിരെയാണ് ശ്രീ രഞ്ജി ട്രോഫിയില്‍ തുടക്കം കുറിച്ചത്. ഏഴു മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റ് വീഴ്ത്തി ശ്രദ്ധ നേടിയതോടെ അതേ സീസണിലെ ദുലീപ് ട്രോഫി ദക്ഷിണ മേഖലാ ടീമില്‍ ഇടം നേടി.
2004 നവംബറില്‍ ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ രഞ്ജി ട്രോഫിയില്‍ ഹാട്രിക് നേടുന്ന ആദ്യ മലയാളി താരമെന്ന ബഹുമതിക്കും ഉടമയായി.
2005ല്‍ ചലഞ്ചര്‍ ട്രോഫി ഇന്ത്യ ബി ടീമില്‍ ഇടം നേടി. ചലഞ്ചര്‍ ട്രോഫിയില്‍ ഏഴു വിക്കറ്റ് വീഴ്ത്തി ശ്രദ്ധ നേടിയതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കപ്പെടുകയായിരുന്നു. 2005 ഒക്ടോബറില്‍ ചലഞ്ചര്‍ ട്രോഫിയില്‍ മാന്‍ ഒഫ് ദ സിരീസായി തിരഞ്ഞെടുക്കപ്പെട്ടു.
— Sreesanth (@sreesanth36) March 9, 2022
ടിനു യോഹന്നാനു പിന്നാലെയാണ് ദേശീയ ടീമിലെത്തിയത്. 2005 ഒക്ടോബര്‍ 25നാണ് ദേശീയ ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയുടെ രണ്ടു വിക്കറ്റ്് ശ്രീ വീഴ്ത്തി.
2011 ലെ ലോകകപ്പ് ക്രിക്കറ്റില്‍ പ്രവീണ്‍ കുമാറിനു പകരം തിരഞ്ഞെടുക്കപ്പെട്ടു. ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും വിജയിച്ച ടീമുകളില്‍ ശ്രീശാന്ത് ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു.
കുട്ടിക്കാലത്ത് ലെഗ് സ്പിന്നറായിരുന്നു. പിന്നീട് സഹോദരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫാസ്റ്റ് ബൗളിംഗിലേക്ക് ചുവടു മാറ്റിയത്.
എന്നും വിവാദങ്ങള്‍ നിറഞ്ഞതുമായിരുന്നു ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം. തിളങ്ങിനില്‍ക്കുന്ന കാലത്താണ് വാതുവയ്പ്പ് വിവാദം അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം തന്നെ തകര്‍ത്തത്.
ഇതിനിടെ, രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
Summary: Malayalee player S. Sreesanth retires from active cricket. Sreesanth tweeted that although he was not happy, he was announcing his retirement as the best decision he could make at this stage of his life.
COMMENTS