Russia attack nuclear plant in Ukraine
കീവ്: യുക്രെയിനിലെ ആണവ നിലയത്തിനു നേരെ റഷ്യന്‍ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സപ്പോര്‍ഷ്യ ആണവ നിലയത്തിനുനേരെ റഷ്യന്‍ വ്യോമാക്രമണം ഉണ്ടായത്. ആണവനിലയത്തിലെ അഞ്ച് നിലകളുള്ളപരിശീലന കേന്ദ്രത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.
എന്നാല്‍ ആണവനിലയത്തിലെ തീ പൂര്‍ണമായും നിയന്ത്രണവിധേയമായെന്ന് യുക്രെയിന് വ്യക്തമാക്കി. ആക്രമണത്തില്‍ ആള്‍നാശമോ പരിക്കോ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും ആക്രമണം ശക്തമാക്കുകയാണ് റഷ്യ.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയത്തിനുനേര്ക്കാണ് അവര്‍ ആക്രമണം അഴിച്ചുവിട്ടത്. അതേസമയം റഷ്യയല്ലാതെ മറ്റൊരു രാഷ്ട്രവും ഒരു ആണവനിലയത്തിനു നേരെ ആക്രമണം നടത്തില്ലെന്നും യൂറോപ്പിനെ ഒഴിപ്പിക്കലാണ് അവരുടെ ലക്ഷ്യമെന്നും യുക്രെയിന് പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കി പറഞ്ഞു.
ചെര്‍ണോബ് ആണവദുരന്തം ആവര്‍ത്തിക്കാനുള്ള ശ്രമമാണിതെന്നും റഷ്യക്കെതിരെ യൂറോപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Zaporizhzhia nuclear plant, Attack, Russia, Ukraine
COMMENTS