മോസ്കോ: യുക്രെയിന് നഗരങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തുന്നുയെന്ന വാര്‍ത്തകള്‍ തള്ളി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്. കീവിലും മറ്റ...
മോസ്കോ: യുക്രെയിന് നഗരങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തുന്നുയെന്ന വാര്‍ത്തകള്‍ തള്ളി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്. കീവിലും മറ്റു നഗരങ്ങളിലും വ്യോമാക്രമണം നടത്തുന്നുയെന്നത് വ്യാജ പ്രചാരണമാണെന്ന് പുതിന് വ്യക്തമാക്കി.
യുക്രെയിനുമായും സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ റഷ്യന്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന വ്യവസ്ഥയില്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകുകയുള്ളൂവെന്നും പുതിന് വ്യക്തമാക്കി.
റഷ്യ - യുക്രെയിന് മൂന്നാംവട്ട ചര്‍ച്ച ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സമൂഹമാധ്യമങ്ങള്‍ക്ക് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തി.
റഷ്യന്‍ സൈന്യത്തെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ തടവുശിക്ഷ ലഭിക്കുന്ന പുതിയ നിയമത്തില്‍ പുതിന് ഒപ്പുവച്ചു. റഷ്യക്കെതിരെ ഉപരോധം ആവശ്യപ്പെട്ടാല്‍ പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കുന്ന ബില്ലിലും പുതിന് ഒപ്പുവച്ചു.
COMMENTS