Private bus strike in Kerala
കോഴിക്കോട്: സംസ്ഥാനത്ത് ഈ മാസം 24 മുതല്‍ പ്രൈവറ്റ് ബസ് അനിശ്ചിതകാല പണിമുടക്ക്. ചാര്‍ജ് വര്‍ദ്ധന അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് ബസുടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു.
മിനിമം ബസ് ചാര്‍ജ് പന്ത്രണ്ട് രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്സഷന് ടിക്കറ്റ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് ഒരു രൂപയില്‍ നിന്ന് ആറു രൂപയാക്കണമെന്നതാണ് ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ ്ംഗീകരിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് ബസുടമകള്‍ അറിയിച്ചു.
Keywords: Private bus strike, Kerala, March 24, Ticket charge
COMMENTS