V.D Satheesan about silver line strike
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. മാടപ്പള്ളിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നാട്ടുകാരെ കണ്ടതിനു ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
യു.ഡി.എഫ് എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും പോരാട്ടം അത്ഭുതപ്പെടുത്തുന്നുയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മാടപ്പള്ളി മോഡല്‍ സമരം കേരളം മുഴുവന്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നാടിന്റെ പുരോഗതിക്ക് കോണ്‍ഗ്രസും ബി.ജെ.പിയും തടസ്സം നില്‍ക്കുകയാണെന്നും ജനപിന്തുണയോടെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
Keywords: V.D Satheesan, Silver line strike, CM
COMMENTS