Opposition leader about budget 2022
തിരുവനന്തപുരം: ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വിശ്വാസയോഗ്യമല്ലാത്തതെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്.
കേരളത്തില്‍ നികുതി ഭരണസമ്പ്രദായത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മറ്റു 90 ശതമാനം സംസ്ഥാനങ്ങളും ജിഎസ്ടി അനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റിലെ ഭൂരിഭാഗം കാര്യങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: V.D Satheesan, Budget 2022, Tax
COMMENTS