സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്ധനവില നിത്യവും കൂട്ടുന്ന നടപടിക്കെതിരോ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ എംപിമാരായ വി കെ ശ്രീക...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ധനവില നിത്യവും കൂട്ടുന്ന നടപടിക്കെതിരോ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ എംപിമാരായ വി കെ ശ്രീകണ്ഠന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ നോട്ടീസ് നല്കി.
ഇന്ധന വിലക്കയറ്റത്തിനെതിരേ പാര്‍ലമെന്റിന് സമീപം കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിക്കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ വിജയ് ചൗക്കില്‍ ഗ്യാസ് സിലിണ്ടറിന് മുന്നിലിരുന്ന് പ്രതിഷേധിക്കുന്നു.
ഇതേസമയം തന്നെ, മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ മാര്‍ച്ച് നടക്കുകയാണ്.
പാചക വാതക വില വര്ധനവിയ്ക്കും ഇന്ധനവില വര്‍ധനയ്ക്കും എതിരെ രാജ്യവ്യാപകമായി ഒരാഴ്ച നീളുന്ന പ്രതിേഷധം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. വിലക്കയറ്റ രഹിത ഭാരതം എന്ന പേരിലാണ് രാജ്യവ്യാപക പ്രതിഷേധം. ഗ്യാസ് സിലിണ്ടറിന് മുന്നില്‍നിന്നു ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കും. ഒരാഴ്ചയ്ക്കകം പെട്രോളിന് 6.97 രൂപയാണ് വര്‍ധിപ്പിച്ചത്.
Summary: Opposition MPs VK Sreekandan and Kodikunnil Suresh have issued notices for an adjournment motion in Parliament against the daily hike in fuel prices.
COMMENTS