No entry visa for foreigners
കീവ്: യുക്രെയിന് വേണ്ടി രംഗത്തിറങ്ങാന്‍ സന്നദ്ധരാകുന്ന വിദേശപൗരന്മാര്ക്ക് പ്രവേശന വിസ വേണ്ടെന്ന് പ്രഖ്യാപിച്ച് യുക്രെയിന് ഭരണകൂടം. ഇത്തരത്തില്‍ വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രെയിന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി ഒപ്പുവച്ചു.
ചൊവ്വാഴ്ച മുതല്‍ ഈ നിയമം നിലവില്‍ വരുമെന്നും സൈനിക നിയമം പിന്‍വലിക്കും വരെ ഇത് തുടരുമെന്നും യുക്രെയിന് വ്യക്തമാക്കി. ഇതോടൊപ്പം രാജ്യത്തെ സംരക്ഷിക്കാന്‍ തയ്യാറായി വരുന്ന ഏതൊരാള്‍ക്കും ആയുധം നല്‍കുമെന്നും പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ളപുരുഷന്മാര് രാജ്യം വിടരുതെന്നും യുക്രെയിന് വ്യക്തമാക്കി.
അതേസമയം യുക്രെയിന് സൈനികത്താവളത്തിനു നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 70 തിലധികം സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
സൈനിക താവളം സ്ഥിതിചെയ്തിരുന്ന നാലുനില കെട്ടിടം നിലപരിശായെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ അധിനിവേശത്തിനിടെ ഇതുവരെ 352 സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 14 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും യുക്രെയിന് വ്യക്തമാക്കി.
Keywords: Ukraine, Entry visa, Foreigners, Fight, Russia
COMMENTS