കൊച്ചി: സമര ദിവസം ഓഫീസ് തുറന്നതിന് കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി മനോജിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതായി പരാതി . മൂക്...
കൊച്ചി: സമര ദിവസം ഓഫീസ് തുറന്നതിന് കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി മനോജിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതായി പരാതി .
മൂക്കിൻറെ എല്ലിന് പൊട്ടൽ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. സെക്രട്ടറിയെ അനുകൂലിച്ച് സ്ഥലത്തെത്തിയ മൂന്ന് ബി ജെ പി പ്രവർത്തകർക്കും സുരക്ഷയൊരുക്കാൻ എത്തിയ പോലീസുകാരനും സംഘർഷത്തിൽ പരിക്കേറ്റു. രണ്ട് സിപിഎം പ്രവർത്തകർ സംഭവത്തിന്റെ പേരിൽ കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഓഫീസ് തുറക്കാൻ അനുവദിക്കില്ലെന്നു ശഠിച്ച് നാൽപതോളം വരുന്ന സമരാനുകൂലികൾ പ്രകടനമായി സ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ ഓഫീസ് തുറന്നേ തീരൂ എന്ന നിർബന്ധവുമായ ബിജെപി പ്രവർത്തകരും സ്ഥലത്തെത്തി. ഇതിനിടയിലാണ് സംഘർഷമുണ്ടായതും പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതും. സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് ബിജെപി പ്രവർത്തകരുടെ പരാതി - എന്നാൽ ബിജെപി പ്രവർത്തകരാണ് മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കിയതെന്ന് സിപിഎം ആരോപിക്കുന്നു.
COMMENTS